സ്ത്രീ​യെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ച​യാ​ള്‍ മ​രി​ച്ചു
Saturday, January 23, 2021 5:15 PM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ച​യാ​ള്‍ മ​രി​ച്ചു. ചെ​മ്മ​നാ​ട് സ്വ​ദേ​ശി റ​ഫീ​ഖ് (49)ആ​ണ് മ​രി​ച്ച​ത്. മ​ര്‍​ദ​ന​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക്കു മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ റ​ഫീ​ഖി​നെ മ​ർ​ദി​ച്ച​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​കൂ​ടി വീ​ണ്ടും മ​ർ​ദി​ച്ചെ​ന്നും പ​റ​യു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------