മു​ത്തൂ​റ്റി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം; വ​ല​വി​രി​ച്ച് പോ​ലീ​സ്
Friday, January 22, 2021 3:33 PM IST
ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ലെ ഹൊ​സൂ​ർ ശാ​ഖ​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. സ്ഥാ​പ​നം തു​റ​ന്ന​യു​ട​നെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​നേ​ജ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ കെ​ട്ടി​യി​ട്ട സം​ഘം ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. മു​ത്തൂ​റ്റി​ന്‍റെ ഇ​തേ ശാ​ഖ​യി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------