വി​വാ​ദ നി​യ​മം പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം; കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ത​ള്ളി ക​ർ​ഷ​ക​ർ
Thursday, January 21, 2021 9:02 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് (18 മാ​സം) വ​രെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും ത​ള്ളി ക​ർ​ഷ​ക​ർ. വി​വാ​ദ നി​യ​മ​ങ്ങ​ൾ‌ മൂ​ന്നും പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​ങ്കു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ നി​യ​മം വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന 10 ാം വ​ട്ട ച​ർ​ച്ച​യി​ലാ​ണ് 18 മാ​സം വ​രെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം​വ​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നോ​ട് ഉ​ട​നെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

കാ​ർ​ഷി​ക​രം​ഗ​ത്തെ വി​ഷ​യ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കും. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തു​വ​രെ ഒ​ന്ന​ര വ​ർ​ഷം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി​ല്ല. സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. അ​തി​ന് പു​റ​മേ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​മെ​ന്നു​മാ​ണ് ഇ​ന്ന​ലെ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------