സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ടി​മ​പ്പ​ട്ടാ​ള​ത്തെ ക​യ​റൂ​രി​വി​ടു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷം: എം. ​സ്വ​രാ​ജ്
Thursday, January 21, 2021 1:27 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മൂ​മാ​ധ്യ​മ​ത്തി​ൽ ത​ങ്ങ​ൾ തീ​റ്റി​പ്പോ​റ്റു​ന്ന അ​ടി​മ​പ്പ​ട്ടാ​ള​ത്തെ ക​യ​റൂ​രി​വി​ടു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്ന് എം. ​സ്വ​രാ​ജ് എം​എ​ൽ​എ. സ്പീ​ക്ക​ർ​ക്കെ​തി​രാ​യ പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥ​ന​ത്തി​ല​ല്ല വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണം ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ൻ. ജി​പി​എ​സ് ഓ​ഫാ​യി, ലോ​റി ബാം​ഗ്ലൂ​രി​ൽ പോ​യി, കു​രു​ക്ക് മു​റു​കു​ന്നു എ​ന്നെ​ല്ലാം ഒ​രു ത​രി പൊ​ന്ന് പോ​ലും ഇ​ല്ലാ​ത്ത കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഈ ​മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചി​ട്ട് എ​ന്തു​ണ്ടാ​യി? എ​വി​ടെ ജി​പി​എ​സ്, എ​വി​ടെ ലോ​റി, എ​വി​ടെ മു​റു​കി​യ കു​രു​ക്കെ​ന്നും സ്വ​രാ​ജ് ആ​രാ​ഞ്ഞു.

ഈ ​നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​രെ സൃ​ഷ്ടി​പ​ര​മാ​യ ഒ​രു ആ​ശ​യ​വും ഉ​യ​ർ​ന്നു​വ​ന്നി​ട്ടി​ല്ല. ശൂ​ന്യ​ത​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന ബ​ഹ​ള​മാ​ണ്. രാ​ഷ്ട്രീ​യ ധാ​ർ​മ്മി​ക​ത​യും മ​ര്യാ​ദ​യും തൊ​ട്ടു​തീ​ണ്ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​ത്.

53-ാമ​ത്തെ വ​യ​സി​ൽ പി​റ​ന്നു​വീ​ണ​യാ​ള​ല്ല ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട രാ​ഷ്ട്രീ​യ ച​രി​ത്ര​മു​ള്ള​യാ​ളാ​ണ്. ക​ള​ങ്ക​ത്തി​ന്‍റെ ഒ​രു പൊ​ട്ടു​പോ​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യി​ല്ല.

ഈ ​രാ​ജ്യ​ത്തെ ഐ​ഡി​യ​ൽ സ്പീ​ക്ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വാ​ങ്ങി. അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി. കേ​ട്ടു​കേ​ൾ​വി​യു​ടെ​യും ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. ഇ​ത് വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന തോ​ന്ന​ൽ പ്ര​മേ​യാ​വ​താ​ര​ക​ന് ഇ​പ്പോ​ഴു​ണ്ട്.

പ്ര​തി​പ​ക്ഷം ക​ള്ള​മാ​ണ് പ​റ​യു​ന്ന​ത്. 30 കോ​ടി​യോ​ളം വാ​ർ​ഷി​ക ചെ​ല​വാ​ണ് ക​ട​ലാ​സ് അ​ച്ച​ടി​ക്കാ​ൻ വേ​ണ്ട​ത്. സ​ഭ​യെ ഘ​ട്ടം​ഘ​ട്ട​മാ​യി ക​ട​ലാ​സ് ര​ഹി​ത​മാ​ക്കാ​നു​ള്ള​താ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ആ​കെ ചെ​ല​വ് 52 കോ​ടി​യാ​ണ്. ര​ണ്ട് കൊ​ല്ലം ക​ട​ലാ​സ് അ​ച്ച​ടി​ക്കേ​ണ്ട പ​ണം മാ​ത്ര​മാ​ണ് ഇ​തി​ന് വേ​ണ്ടി​വ​രു​ന്ന​ത്.

സ​ഭ ടി​വി എ​ന്തി​നാ​ണെ​ന്ന ചോ​ദ്യം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് ചോ​ദി​ക്കൂ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച അ​ഭി​മു​ഖ​മാ​ണ് സ​ഭ ടി​വി​യി​ൽ വ​ന്ന​ത്. അ​ത് മി​ക​ച്ച​താ​ണെ​ന്ന് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണ് അ​ത് പെ​ട്ടെ​ന്ന് സം​പ്രേ​ഷ​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്ന് വി​ളി​ച്ച​ത്. സ​ഭ ടി​വി​യി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ സ​ഭ​യു​ടെ പെ​രു​മ​യെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി.

അ​ഞ്ചാം കൊ​ല്ലം നി​ക്ഷി​പ്ത രാ​ഷ്ട്രീ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി സ്പീ​ക്ക​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും എം. ​സ്വ​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------