ച​രി​ത്ര​നേ​ട്ടം; സെ​ൻ​സെ​ക്സ് 50,000 പോ​യി​ന്‍റ് മ​റി​ക​ട​ന്നു
Thursday, January 21, 2021 11:13 AM IST
മും​ബൈ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​ഹ​രി സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്സ് 50,000 പോ​യി​ന്‍റ് മ​റി​ക​ട​ന്നു. വാ​ഹ​നം, ഊ​ര്‍​ജം, ഐ​ടി അ​ട​ക്കം എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​യും ഓ​ഹ​രി​ക​ളി​ലു​ണ്ടാ​യ കു​തി​പ്പി​ന്‍റെ പി​ന്‍​ബ​ല​ത്തി​ലാ​ണ് ഈ ​നേ​ട്ട​മു​ണ്ടാ​യ​ത്.

സെ​ൻ​സ​ക്സ് 50,000 ക​ട​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. വി​പ​ണി​യു​ടെ തു​ട​ക്ക​ത്തി​ല്‍ 223 പോ​യ​ന്‍റ് ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് സെ​ന്‍​സെ​ക്‌​സ് 50,000 എ​ന്ന നി​ല​വാ​രം മ​റി​ക​ട​ന്ന​ത്.

ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി​യി​ലും മു​ന്നേ​റ്റ​മു​ണ്ടാ​യി. 14,700 എ​ന്ന നി​ല​വാ​ര​ത്തി​ൽ നി​ഫ്റ്റി​യി​ല്‍ വ്യാ​പാ​രം തു​ട​രു​ക​യാ​ണ്. ടാ​റ്റ മോ​ട്ടേ​ഴ്‌​സ്, ബ​ജാ​ജ് ഫി​നാ​ന്‍​സ്, യു​പി​എ​ല്‍, റി​ല​യ​ന്‍​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ടം ഉ​ണ്ടാ​ക്കി​യ​ത്. അ​ദാ​നി പോ​ര്‍​ട്‌​സ്, എ​ച്ച്ഡി​എ​ഫ്‌​സി, ഗെ​യി​ല്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്കാ​ണ് ന​ഷ്ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------