വ​രാ​പ്പു​ഴ ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും
Tuesday, January 19, 2021 11:44 AM IST
കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും. 2018 ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് വ​രാ​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. അ​ന്ന​ത്തെ വ​രാ​പ്പു​ഴ എ​സ്ഐ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ. റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്, ജി​തി​ൻ രാ​ജ്, വ​രാ​പ്പു​ഴ എ​സ്ഐ ആ​യി​രു​ന്ന ദീ​പ​ക് എ​ന്നി​വ​രാ​ണ് ആ​ദ്യ നാ​ല് പ്ര​തി​ക​ൾ. വ​ട​ക്ക​ൻ പ​റ​വൂ​ർ സി​ഐ​യാ​യി​രു​ന്നു ക്രി​സ്പി​ൻ സാം ​അ​ഞ്ചാം പ്ര​തി​യാ​ണ്. വ​രാ​പ്പു​ഴ സ്റ്റേ​ഷ​നി​ലെ നാ​ല് പൊ​ലീ​സു​കാ​രാ​ണ് ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------