ത്രി​പു​ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്തു; പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് ആ​രോ​പ​ണം
Sunday, January 17, 2021 3:25 PM IST
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പി​ജു​ഷ് ബി​ശ്വാ​സ് സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പി​ജു​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.

പാ​ര്‍​ട്ടി മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബി​ശാ​ല്‍​ഗ​ഡി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ആ​ക്ര​മി​ക​ള്‍ വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. കാ​റി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​വര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ പി​ജു​ഷ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രി​യ എ​തി​രാ​ളി​ക​ളാ​ണോ​യെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------