എ​ൽ​ഡി​എ​ഫി​ൽ​ത്ത​ന്നെ നി​ൽ​ക്കും, മ​ത്സ​രി​ച്ച സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കി​ല്ല: ടി.​പി. പീ​താം​ബ​ര​ൻ
Saturday, January 16, 2021 8:27 PM IST
ക​ണ്ണൂ​ർ: പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന നാ​ല് സീ​റ്റു​ക​ളും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ടി.​പി. പീ​താം​ബ​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തെ ഇ​ട​ത് മു​ന്ന​ണി​യി​ലെ​ടു​ത്ത​പ്പോ​ൾ ത​ന്നെ സീ​റ്റ് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ധി​ക​സീ​റ്റു​ക​ളു​ള്ള പാ​ർ​ട്ടി​ക​ൾ ജോ​സ് വി​ഭാ​ഗ​ത്തി​ന് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണം. സീ​റ്റു​ക​ൾ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​യി​ക്കു​ന്ന സീ​റ്റു​ക​ൾ ല​ഭി​ച്ചാ​ലേ സീ​റ്റു​ക​ൾ വ​ച്ചു​മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കൂ എ​ന്നും പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.

എ​ൻ​സി​പി​യി​ൽ പി​ള​ർ​പ്പി​ന്‍റെ സാ​ഹ​ച​ര്യ​മി​ല്ല. എ​ൽ​ഡി​എ​ഫി​ൽ​ത്ത​ന്നെ നി​ൽ​ക്ക​ണ​മെ​ന്നും സീ​റ്റ് വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്നു​മാ​ണ് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റി​ന്‍റെ നി​ർ​ദേ​ശ​മെ​ന്നും ടി.​പി. പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------