ഓ​സ്ട്രേ​ലി​യ 369 റ​ൺ​സി​ന് പു​റ​ത്ത്
Saturday, January 16, 2021 11:20 AM IST
ബ്രി​സ്ബെ​യ്ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ. മാ​ർ​ന​സ് ല​ബൂ​ഷെ​യ്ന്‍റെ (108) സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​തി​ഥേ​യ​ർ 369 റ​ൺ​സ് സ്വ​ന്ത​മാ​ക്കി.

274/5 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഓ​സീ​സിന് 95 റ​ൺ​സ് കൂടി കൂ​ട്ടി​ച്ചേ​ർക്കാനായി. ക്യാ​പ്റ്റ​ൻ ടിം ​പെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സ്കോ​റി​ൽ 12 റൺ​സ് കൂ​ടി ചേ​ർ​ത്ത് (50) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​യി. ക്രീ​സി​ൽ കൂ​ട്ടു​നി​ന്ന കാ​മ​റോ​ൺ ഗ്രീ​നും (47) പിന്നാലെ മടങ്ങി.

വാ​ല​റ്റ​ത്ത് മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (പു​റ​ത്താ​കാ​തെ 20) ന​ഥാ​ൻ ലി​യോ​ൺ (24) കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സ് സ്കോ​ർ 350 ക​ട​ത്തി​യ​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ടി. ​ന​ട​രാ​ജ​നും ഷാ​ർ​ദു​ൾ ഠാ​ക്കൂ​റും മൂ​ന്ന് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ന​വ്ദീ​പ് സെയ്നിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

തു​ട ഞ​ര​ന്പി​നു പ​രി​ക്കേ​റ്റ സെയ്നി കൂ​ടാ​തെ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ദി​വ​സം ഇ​റ​ങ്ങി​യ​ത്. ഓ​സ്ട്രേ​ലി​യ​ൻ പ​ര​മ്പ​ര​യി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന 10-ാമ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് സെയ്നി. 7.5 ഓ​വ​ർ മാ​ത്ര​മാ​ണു സെയ്നി എ​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------