ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​എ​സ് ഗ്നാ​ന​ദേ​ശി​ക​ന്‍ അ​ന്ത​രി​ച്ചു
Friday, January 15, 2021 5:29 PM IST
ചെ​ന്നൈ: ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സി​ന്‍റെ(​ടി​എം​സി) മു​തി​ർ​ന്ന നേ​താ​വ് ബി.​എ​സ് ഗ്നാ​ന​ദേ​ശി​ക​ന്‍(71) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടു ത​വ​ണ രാ​ജ്യ​സ​ഭാ എം​പി‍​യാ​യി​രു​ന്നു.

നി​ല​വി​ൽ ടി​എം​സി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഗ്നാ​ന​ദേ​ശി​ക​ൻ‌. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ചി​കി​ത്സ​യി​ൽ തു​ട​ര​വേ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

1996ല്‍ ​ജി.​കെ മൂ​പ്പ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​മി​ഴ് മാ​നി​ല കോ​ണ്‍​ഗ്ര​സ് രൂ​പീ​കൃ​ത​മാ​യ​ത്. എ​ഐ​എ​ഡി​എം​കെ​യു​മാ​യി കോ​ൺ​ഗ്ര​സ് സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് വി​ട്ട ശേ​ഷ​മാ​ണ് ടി​എം​സി രൂ​പീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് 2001ല്‍ ​ടി​എം​സി കോ​ണ്‍​ഗ്ര​സി​ല്‍ ല​യി​ച്ചി​രു​ന്നു. മൂ​പ്പ​നാ​രു​ടെ മ​ര​ണ ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജി.​കെ. വാ​സ​നാ​യി​രു​ന്നു ടി​എം​സി​യെ ന​യി​ച്ച​ത്.

ജി.​കെ മൂ​പ്പ​നാ​രു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്നു ഗ്നാ​ന​ദേ​ശി​ക​ന്‍. 2009 മു​ത​ൽ 2013 വ​രെ ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഗ്നാ​ന​ദേ​ശി​ക​ൻ. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്നു 2014ൽ ​ജി.​കെ. വാ​സ​ൻ കോ​ൺ​ഗ്ര​സ് വി​ടു​ക​യും വീ​ണ്ടും ടി​എം​സി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. വാ​സ​നൊ​പ്പം ഗ്നാ​ന​ദേ​ശി​ക​നും കോ​ൺ​ഗ്ര​സ് വി​ട്ട് ടി​എം​സി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------