തെന്മല​യി​ൽ കാൽനട യാത്രികരെ പിക്അപ്പ് ഇടിച്ചു തെറിപ്പിച്ചു; രണ്ടു പെൺകുട്ടികൾ മരിച്ചു
Wednesday, December 2, 2020 4:59 PM IST
കൊ​ല്ലം: തെന്മല ഉ​റു​കു​ന്നി​ൽ കാൽനട യാത്രികർക്കിടയിലേക്ക് പിക്അപ്പ് പാഞ്ഞുകയറി രണ്ടു പെൺകുട്ടികൾ മരിച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​റു​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി, കെ​സി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ്രു​തി​യു​ടെ സ​ഹോ​ദ​രി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെൺകുട്ടികളെ ഇടിച്ചുതെറിപ്പിച്ച ശേഷം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക്അപ്പ് വ​യ​ലി​ലേ​ക്ക് മ​റി​യുകയായിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.