മൂ​ന്നം​ഗ കു​ടും​ബം ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണം ക​ട​ബാ​ധ്യ​ത
Wednesday, December 2, 2020 12:35 PM IST
പ​റ​വൂ​ർ: മാ​താ​പി​താ​ക്ക​ളും മ​ക​നു​മ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പെ​രു​വാ​രം ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി പ​തി​യാ​പ​റ​മ്പി​ൽ പി.​എ​ൻ. രാ​ജേ​ഷ് (55), ഭാ​ര്യ നി​ഷ (49), മ​ക​ൻ ആ​ന​ന്ദ് രാ​ജ് (16) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. രാ​ജേ​ഷ് ര​ണ്ടു​വ​ട്ടം കു​ഴി​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന സൂ​ച​ന.

ഇ​വ​ർ പെ​രു​വാ​ര​ത്തു വാ​ട​ക​യ്ക്കു താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​വ​രെ പു​റ​ത്തു കാ​ണാ​തി​രു​ന്ന​തി​നാ​ൽ വീ​ട്ടു​ട​മ​യെ​ത്തി ബെ​ൽ അ​ടി​ച്ചെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല.

പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലും പോ​യ​താ​യി​രി​ക്കു​മെ​ന്നു ക​രു​തി തി​രി​ച്ചു​പോ​യെ​ങ്കി​ലും, ഏ​റെ​നേ​ര​മാ​യി​ട്ടും ആ​രെ​യും കാ​ണാ​താ​യ​തോ​ടെ പ​ല​ത​വ​ണ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കും വി​ളി​ച്ചു. ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ രാ​ത്രി ഏ​ഴോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണു മു​ന്നു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജേ​ഷും നി​ഷ​യും നി​ല​ത്തു​ചാ​രി ഇ​രി​ക്കു​ന്ന നി​ല​യി​ലും, ആ​ന​ന്ദ് രാ​ജ് ക​ട്ടി​ലി​ൽ​നി​ന്നു താ​ഴേ​ക്കു മ​റി​ഞ്ഞു കി​ട​ക്കു​ന്ന നി​ല​യു​മാ​യി​രു​ന്നു. വീ​ട്ടി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും ശീ​ത​ള​പാ​നീ​യ​വും ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യം മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​യി​രു​ന്നു രാ​ജേ​ഷ്. ആ​ന​ന്ദ് രാ​ജ് ഓ​ട്ടി​സം ബാ​ധി​ച്ച പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​മാ​ണ്.

ആ​ഹാ​ര​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ക​ഴി​ച്ചു മ​രി​ച്ച​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ദേ​ശ​ത്താ​യി​രു​ന്ന രാ​ജേ​ഷ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് മ​ത്സ്യ​ക്ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്. മ​ത്സ്യം കൊ​ടു​ത്തി​ട്ടു പ​ണം ല​ഭി​ക്കാ​ത്ത​തു മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വീ​ട്ടി​ൽ നി​ന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മ​ക​ന്‍റെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച വി​ഷ​മ​ത​ക​ളു​മാ​ണു മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു ക​ത്തി​ൽ പ​റ​യു​ന്ന​ത്. വി​ഷം ക​ഴി​ച്ച​തു കൂ​ടാ​തെ ഇ​വ​ർ വീ​ട്ടി​ൽ ഡീ​സ​ൽ ഒ​ഴി​ക്കു​ക​യും അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നി​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.