ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യെ​ന്ന് മേ​ജ​ര്‍ ര​വി
Wednesday, December 2, 2020 12:12 PM IST
കൊ​ച്ചി: ക​ര്‍​ഷ​ക സ​മ​ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി. സ​മ​ര​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ ലൈ​വി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണം ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ കാ​ര്‍​ഷി​ക ബി​ല്‍. ക​ര്‍​ഷ​ക​ന്‍ മു​ട​ക്കു​ന്ന പ​ണം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് ബി​ല്ല് ഉ​റ​പ്പ് ന​ല്‍​കു​ന്നു​ണ്ട്. ഉ​ള്ളി​ക്ക് 20 രൂ​പ​യാ​ണ് മു​ട​ക്ക് മു​ത​ലെ​ങ്കി​ല്‍ 25 രൂ​പ​ക്ക് ത​ങ്ങ​ള്‍ എ​ടു​ക്കാ​മെ​ന്ന് കോ​ര്‍​പറേ​റ്റു​ക​ള്‍ കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ പ​റ​യു​ക​യാ​ണ്.

വി​ള​വെ​ടു​ക്കു​മ്പോ​ള്‍ ഉ​ള്ളി​ക്ക് 10 രൂ​പ ആ​യാ​ലും 25 രൂ​പ ക​ര്‍​ഷ​ക​ന് കി​ട്ടും. അ​ത് ക​ർ​ഷ​ക​ന് ഗു​ണ​മാ​ണ്. അ​തേ സ​മ​യം, വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് ഉ​ള്ളി​ക്ക് വി​ല എ​ത്ര​യാ​യാ​ലും ആ​യാ​ലും നേ​ര​ത്തെ ഉ​റ​പ്പി​ച്ച 25 രൂ​പ​യേ ല​ഭി​ക്കൂ മേ​ജ​ര്‍ ര​വി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഉ​റ​പ്പാ​ക്കു​ന്ന തു​ക ന​ല്‍​കാ​ന്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കും എ​ന്ന ഉ​റ​പ്പ് ന​ല്‍​കി​യാ​ലും ക​ര്‍​ഷ​കർ സ​മ​രം പി​ന്‍​വ​ലി​ക്കാ​നി​ട​യി​ല്ലെ​ന്നും മേ​ജ​ര്‍ ര​വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.