സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, December 2, 2020 9:49 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് കൊ​ല​ക്കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ(​കെ​യു​ഡ​ബ്ല്യു​ജെ) ആ​ണ് ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

കാ​പ്പ​ന്‍റെ അ​റ​സ്റ്റി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സി​ദ്ധി​ഖ് കാ​പ്പ​ൻ മു​ഴ​വ​ൻ സ​മ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.