ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.35 കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്
Tuesday, December 1, 2020 9:02 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.35 കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 63,584,870 ആ​ണ് നിലവിലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. 1,473,746 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 43,980,327 രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ൽ 18,130,797 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 105,929 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.