വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ച​ത് എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം; കെ​എ​സ്എ​ഫ്ഇ​യി​ൽ നാ​ളെ ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ്
Sunday, November 29, 2020 3:47 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് സം​ഘം കെ​എ​സ്എ​ഫ്ഇ​യു​ടെ 36 ശാ​ഖ​ക​ളി​ലും എ​ന്താ​ണ് പ​രി​ശോ​ധി​ച്ച​ത് എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം. ഇ​തേ​ത്തു​ട​ർ​ന്നു കെ​എ​സ്എ​ഫ്ഇ​യി​ൽ തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്ന 36 ശാ​ഖ​ക​ളി​ലും ഓ​ഡി​റ്റ് ന​ട​ത്തും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ള്ള​തി​ലാ​ണ് ഓ​ഡി​റ്റെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

കെ​എ​സ്എ​ഫ്ഇ​യി​ലെ പ​രി​ശോ​ധ​ന​യി​ൽ വി​ജി​ല​ൻ​സ് തി​ങ്ക​ളാ​ഴ്ച ഓ​ദ്യോ​ഗി​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ൾ എ​സ്പി​മാ​ർ ഉ​ട​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ടാ​യി ന​ൽ​കും. ധ​ന​മ​ന്ത്രി ത​ന്നെ വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​നെ ത​ള്ളി​പ്പ​റ‍​ഞ്ഞ സാ​ഹ​ച​ര്യ​ത്ത​ൽ വി​ജി​ല​ൻ​സി​ന്‍റെ അ​ടു​ത്ത നീ​ക്കം പ്ര​ധാ​ന​മാ​ണ്.

കെ​എ​സ്എ​ഫ്ഇ​യി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് റെ​യ്ഡി​ല്‍ സി​പി​എ​മ്മി​ല്‍ അ​തൃ​പ്തി​യു​ണ്ടാ​കു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ​യെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ്ര​തി​ക​രി​ച്ചി​രു​ന്നു. കെ​എ​സ്എ​ഫ്ഇ റെ​യ്ഡി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​മാ​ണ് വി​ജി​ല​ൻ​സ് സം​ര​ക്ഷി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ധ​ന​മ​ന്ത്രി​ക്കു പി​ന്നാ​ലെ ആ​ന​ത്ത​ല​വ​ട്ട​വും റെ​യ്ഡി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ജി​ല​ൻ​സ് റെ​യ്ഡ് സം​ബ​ന്ധി​ച്ച പാ​ര്‍​ട്ടി​യി​ല്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും വി​ഷ​യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ഷ​യം പാ​ര്‍​ട്ടി കൂ​ട്ടാ​യി ചെ​ര്‍​ച്ച ചെ​യ്യും. എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കും. അ​തി​ന് ശേ​ഷം അ​ഭി​പ്രാ​യം പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.