ആ​രു​ടെ​യും പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല, പ്ര​തി​കാ​രം ത​ന്‍റെ രീ​തി​യ​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, November 28, 2020 2:46 PM IST
ആ​ല​പ്പു​ഴ: സോ​ളാ​ർ കേ​സി​ൽ താ​നാ​യി​ട്ട് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും സ​ത്യം പു​റ​ത്ത് വ​രു​മെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സോ​ളാ​ർ കേ​സി​ലെ മു​ഖ്യ​പ്ര​തി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യാ​ണെ​ന്ന ശ​ര​ണ്യ മ​നോ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സോ​ളാ​ർ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ന്ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി. ഇ​നി​യും ചെ​ല​വ് വേ​ണ​മോ​യെ​ന്ന് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണം. സ​ത്യം എ​ന്നാ​യാ​ലും പു​റ​ത്തു​വ​രും. താ​ൻ ഒ​രു ദൈ​വ​വി​ശ്വാ​സി​യാ​ണ്.

കേ​സ് വ​ന്ന​പ്പോ​ൾ അ​മി​ത​മാ​യി ദുഃ​ഖി​ച്ചി​ല്ല. സ​ത്യം എ​ന്നാ​യാ​ലും പു​റ​ത്തു​വ​രു​മെ​ന്ന് എ​നി​ക്ക​റി​യാം. ഇ​പ്പോ​ൾ അ​മി​ത​മാ​യി സ​ന്തോ​ഷി​ക്കു​ന്നി​ല്ല. താ​ൻ ആ​രു​ടെ​യും പേ​ര് ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴും പ​റ​യി​ല്ല. പ്ര​തി​കാ​രം ത​ന്‍റെ രീ​തി​യ​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.