സി​.എം ര​വീ​ന്ദ്ര​ന് ഇ​ന്ന് ഡി​സ്ചാ​ർ​ജ് ഇ​ല്ല: പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ
Thursday, November 26, 2020 4:38 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ര​വീ​ന്ദ്ര​ന് ഇ​ന്നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ല്ലി​ന് ഹാ​ജ​രാ​വ​ണം എ​ന്ന് കാ​ണി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് ര​വീ​ന്ദ്ര​ന് ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

നേരത്തെ, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം.​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ര​വീ​ന്ദ്ര​നോ​ട് ചോ​ദ്യം ചെ​യ്യ​ല്ലി​ന് ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.