ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു; വി​വാ​ദ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​യി
Wednesday, November 25, 2020 7:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ട​യു​മെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ഇ​തു റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്.

പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പൊ​തു സ​മൂ​ഹ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും ച​ർ​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ൻ​വ​ലി​ക്കു​ന്ന തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തി​നു വി​ല​ങ്ങി​ട​ന്ന​തും പോ​ലീ​സി​ന് അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​തു​മാ​യ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. സു​പ്രീം​കോ​ട​തി ത​ള്ളി​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ആ​ർ​എ​സ്പി, ബി​ജെ​പി നേ​താ​ക്ക​ളും കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തു.

നി​യ​മ​പ​ര​മാ​യി ഓ​ർ​ഡി​ന​ൻ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ​യും സി​പി​എം അ​ട​ക്ക​മു​ള്ള ഇ​ട​തു പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ഓ​ർ​ഡി​ൻ​സ് പി​ൻ​വ​ലി​ക്കാ​നാ​യി റി​പ്പി​ലീം​ഗ് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.