മോ​ദി​യു​ടെ വാ​രാ​ണ​സി തെ​ര​ഞ്ഞെ​ടു​പ്പ്; മു​ൻ ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി
Tuesday, November 24, 2020 9:21 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​രാ​ണ​സി​യി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു മു​ൻ ബി​എ​സ്എ​ഫ് ജ​വാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി വാ​രാ​ണ​സി​യി​ൽ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക വ​രാ​ണാ​ധി​കാ​രി ത​ള്ളി​യ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ബി​എ​സ്എ​ഫ് ജ​വാ​നാ​യി​രു​ന്ന തേ​ജ് ബ​ഹാ​ദു​ർ യാ​ദ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച വാ​ദം കേ​ട്ട കോ​ട​തി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ളി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തേ​ജ് ബ​ഹാ​ദൂ​ർ ആ​ദ്യം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യും ര​ണ്ടാ​മ​ത് സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി ആ​യി​ട്ടു​മാ​ണ് നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക ന​ൽ​കി​യ​തെ​ന്നും ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​ട്ടും അ​തു​ണ്ടാ​യി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.