"നി​വാ​ർ' ഭീ​ഷ​ണി; ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി
Tuesday, November 24, 2020 11:14 AM IST
തി​രു​വ​ന​ന്ത​പു​രം: നി​വാ​ർ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മൂ​ന്നു സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി ദ​ക്ഷി​ണ റെ​യി​ൽ​വേ. കാ​ര​യ്ക്ക​ൽ, പു​തു​ച്ചേ​രി, ഭു​വ​നേ​ശ്വ​ർ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​റു സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

എ​റ​ണാ​കു​ളം സൗ​ത്ത് (ജം​ഗ്ഷ​ന്‍) നി​ന്ന് കാ​ര​യ്ക്ക​ലി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ്പ്ര​സ് ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഭാ​ഗി​ക​മാ​യി സ​ര്‍​വീ​സ് റ​ദ്ദാ​ക്കും. തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​നും കാ​ര​യ്ക്ക​ലി​നു​മി​ട​യി​ലു​ള്ള സ​ര്‍​വീ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്ന് എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ​പ്ര​സ് രാ​ത്രി 10.30ന് ​പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ 7.55ന് ​തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കാ​ര​യ്ക്ക​ല്‍-​എ​റ​ണാ​കു​ളം പ്ര​തി​ദി​ന സ്പെ​ഷ്യ​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് തു​ട​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.