ഐ​എ​സ് മേ​ധാ​വി സ​ഹ ഭീ​ക​ര​രു​ടെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി
Tuesday, November 24, 2020 1:33 AM IST
ബാ​ഗ്ദാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ(​ഐ​എ​സ്) ത​ല​വ​ൻ അ​ബു ഇ​ബ്രാ​ഹിം അ​ൽ ഹാ​ഷി​മി അ​ൽ ഖു​റേ​ഷി അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. 2008ൽ ​തെ​ക്ക​ൻ ഇ​റാ​ഖി​ലെ ബ​ക്കാ ത​ട​വ​റ​യി​ൽ​വ​ച്ച് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പെ​ന്‍റ​ഗ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ചോ​ദ്യം ചെ​യ്യ​ലി​നി​ടെ 88 സ​ഹ​ഭീ​ക​ര​രു​ടെ പേ​രും വി​വ​ര​ങ്ങ​ളും ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം.

ഐ​എ​സ് ത​ല​വ​നാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഖു​റേ​ഷി ഐ​എ​സി​ന്‍റെ ത​ല​വ​നാ​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ൾ അ​ട​ക്കം ഐ​എ​സി​ന്‍റെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ സേ​നാ സാ​ന്നി​ധ്യം ശ​ക്ത​മാ​യി​രു​ന്ന​പ്പോ​ഴും ത​ങ്ങ​ളു​ടെ നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം ഇ​യാ​ൾ അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.