ന​യ​ത​ന്ത്ര ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​ൻ ഇ​ട​പെ​ട്ടെ​ന്ന് ശി​വ​ശ​ങ്ക​ർ സ​മ്മ​തി​ച്ച​താ​യി ഇ​ഡി
Thursday, October 29, 2020 10:19 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​ൻ ഇ​ട​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ സ​മ്മ​തി​ച്ചു​വെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ശി​വ​ശ​ങ്ക​ർ സ്വ​പ്ന​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ച്ചു​വെ​ന്നും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഇ​ട​പെ​ട​ലു​ക​ൾ എ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​റ​സ്റ്റ് ഓ​ർ​ഡ​റി​ലാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ള്ള​ത്. അ​ഞ്ച് പേ​ജു​ള്ള അ​റ​സ്റ്റ് ഓ​ർ​ഡ​റി​ൽ പ​ത്തൊ​ൻ​പ​ത് പോ​യി​ന്‍റു​ക​ളാ​ണ് ഉ​ള്ള​ത്. ശി​വ​ശ​ങ്ക​ർ പ​ല​ത​വ​ണ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും ഇ​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം ശി​വ​ശ​ങ്ക​റും കൈ​പ്പ​റി​യോ എ​ന്നും ഇ​ഡി സം​ശ​യം രേ​ഖ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച എം. ​ശി​വ​ശ​ങ്ക​റെ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബേ​നാ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​ഡി​യും ക​സ്റ്റം​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ഹൈ​ക്കോ​ട​തി ശി​വ​ശ​ങ്ക​റു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച ത​ള്ളി​യി​രു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ രാ​വി​ലെ 10.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ച്ച​യ്ക്കു​ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി​ച്ച ശി​വ​ശ​ങ്ക​റെ ഇ​ഡി​യും ക​സ്റ്റം​സും ആ​റു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്ത​ശേ​ഷം രാ​ത്രി 10.15ഓ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ ശി​വ​ശ​ങ്ക​റി​നു സു​പ്രീം​കോ​ട​തി​യി​ല്‍ പോ​കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കേ​യാ​യി​രു​ന്നു ഇ​ഡി​യു​ടെ ച​ടു​ല​നീ​ക്കം. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ൽ പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു ശി​വ​ശ​ങ്ക​ർ.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണു ശി​വ​ശ​ങ്ക​റെ കു​ടു​ക്കി​യ​ത്. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സ്വ​പ്ന​യു​ടെ​യും മൊ​ഴി​ക​ൾ നി​ർ​ണാ​യ​ക​മാ​യി. സ്വ​പ്ന​യ്ക്കു ബാ​ങ്കി​ൽ ലോ​ക്ക​ർ തു​റ​ക്കാ​നും ഒ​രു കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​നും സ​ഹാ​യി​ച്ച​തു ശി​വ​ശ​ങ്ക​റാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ വ​ഴി​യും ല​ഭി​ച്ച പ​ണ​മാ​ണ് ഈ​വി​ധം നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം.

സ്വ​പ്ന​യു​ടെ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത ശി​വ​ശ​ങ്ക​റു​ടെ ന​ട​പ​ടി​ക​ൾ ദു​രൂ​ഹ​മാ​ണെ​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് ശി​വ​ശ​ങ്ക​റി​ന് അ​റി​വു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി സിം​ഗി​ള്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ല. സീ​നി​യ​ര്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ശി​വ​ശ​ങ്ക​റി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​നു സ​ജീ​വ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത പ​ദ​വി ക​ള്ള​ക്ക​ട​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നു​മാ​യി​രു​ന്നു ഇ​ഡി​യു​ടെ വാ​ദം. മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു ക​സ്റ്റം​സും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന​തു മാ​ന​സി​ക പീ​ഡ​ന​മാ​ണെ​ന്നും ക​ള്ള​പ്പ​ണ, ക​ള്ള​ക്ക​ട​ത്ത് ഇ​ട​പാ​ടി​ല്‍ പ​ങ്കി​ല്ലെ​ന്നും ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ശ്ര​മ​മെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച ക​ഴി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.