ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി
Tuesday, October 27, 2020 3:22 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ. ഗാ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ ജീ​വ​ന​ർ​പ്പി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​ത്.

പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര​വും സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഇ​ന്ത്യ​യ്ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് മൈ​ക് പോം​പി​യോ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ, സു​ര​ക്ഷാ ബ​ന്ധം ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി മൈ​ക് പോം​പി​യോ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് ടി. ​എ​സ്പ​റും തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.