നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; മ​ന്ത്രി​മാ​ർ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം
Wednesday, October 28, 2020 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ കെ.​ടി. ജ​ലീ​ലും ഇ.​പി. ജ​യ​രാ​ജ​നും ബു​ധ​നാ​ഴ്ച വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം. കേ​സ് സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി.‌

ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം കേ​സ് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നി​രു​ന്നു. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി​യും ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​ചാ​ര​ണ കോ​ട​തി കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്നും വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ര​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശ​മാ​ണ് മു​ന്നോ​ട്ടു വെ​ച്ച​ത്. ബു​ധ​നാ​ഴ്ച എം​എ​ല്‍​എ​മാ​രും മ​ന്ത്രി​മാ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും വെ​ച്ചു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മ​ന്ത്രി​മാ​രോ​ട് നാ​ളെ ഹാ​ജ​രാ​കാ​നു​ള്ള വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്.

2015 മാ​ര്‍​ച്ച് 13ന് ​അ​ന്ന് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ ഇ​ത് ത​ട​സ​പ്പെ​ടു​ത്താ​നാ​യി ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍ സ​ഭ​യി​ല്‍ ക​യ്യാ​ങ്ക​ളി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ഫ​ല​മാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സ​ഭ​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ജ​യ​രാ​ജ​ന്‍, കെ.​ടി.​ജ​ലീ​ല്‍, കെ.​അ​ജി​ത്, കെ.​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ര്‍, സി.​കെ.​സ​ദാ​ശി​വ​ന്‍, വി.​ശി​വ​ന്‍​കു​ട്ടി എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

വി.​ശി​വ​ന്‍ കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.