ച​വ​റു​കൾ നിക്ഷേപിക്കുന്നതിനെ​ച്ചൊ​ല്ലി ത​ര്‍​ക്കം; വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു
Monday, October 26, 2020 12:40 PM IST
പ​ള്ളു​രു​ത്തി: ച​വ​റു​ക​ള്‍ നിക്ഷേപിക്കുന്നതി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ വ​യോ​ധി​ക​യെ അ​യ​ല്‍​വാ​സി കൊ​ല​പ്പെ​ടു​ത്തി. പ​ള്ളു​രു​ത്തി ഇ​ല്ല​ത്ത്‌​ന​ഗ​ര്‍ വ​ട്ട​ത്ത​റ വീ​ട്ടി​ല്‍ ബോ​സി​ന്‍റെ ഭാ​ര്യ സു​ധ​ര്‍​മി​ണി (68) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി ഇ​ല്ല​ത്ത്‌​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തു സു​ധ​ര്‍​മി​ണി ച​വ​റു​ക​ള്‍ ഇ​ടു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ രാ​ജേ​ഷ് ആ​ദ്യം ഇ​വ​രു​ടെ മ​ക​ളു​ടെ മ​ക​നെ​യാ​ണ് മ​ര്‍​ദി​ച്ച​ത്.

ഇ​ത് ചോ​ദ്യം ചെ​യ്ത സു​ധ​ര്‍​മി​ണി​യെ ത​ള്ളി താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു. ത​ല​യ​ടി​ച്ചു​വീ​ണ സു​ധ​ര്‍​മി​ണി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​ന്ധു​ക്ക​ള്‍ ഇ​വ​രെ ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ രാ​ജേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ ഇ​ല്ല​ത്തു​ന​ഗ​റി​ല്‍ പു​തി​യ വീ​ട് നി​ര്‍​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സു​ധ​ര്‍​മി​ണി​യു​ടെ മൃ​ത​ദേ​ഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വൈ​കു​ന്നേ​രം സം​സ്‌​ക​രി​ക്കും. മ​ക​ള്‍: ലി​നി. മ​രു​മ​ക​ന്‍: ഉ​ദ​യ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.