സം​സ്ഥാ​ന​ത്ത് 8,253 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Saturday, October 24, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8,253 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 163 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 7,084 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 939 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6,468 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 97,417 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 2,87,261 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,83,517 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ല്‍ 2,60,062 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 23,455 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3,429 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പോ​സി​റ്റീ​വ് ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1170, തൃ​ശൂ​ര്‍ 1086, തി​രു​വ​ന​ന്ത​പു​രം 909, കോ​ഴി​ക്കോ​ട് 770, കൊ​ല്ലം 737, മ​ല​പ്പു​റം 719, ആ​ല​പ്പു​ഴ 706, കോ​ട്ട​യം 458, പാ​ല​ക്കാ​ട് 457, ക​ണ്ണൂ​ര്‍ 430, പ​ത്ത​നം​തി​ട്ട 331, ഇ​ടു​ക്കി 201, കാ​സ​ര്‍​ഗോ​ഡ് 200, വ​യ​നാ​ട് 79.

സ​ന്പ​ർ​ക്ക ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 894, തൃ​ശൂ​ര്‍ 1070, തി​രു​വ​ന​ന്ത​പു​രം 751, കോ​ഴി​ക്കോ​ട് 738, കൊ​ല്ലം 730, മ​ല​പ്പു​റം 688, ആ​ല​പ്പു​ഴ 693, കോ​ട്ട​യം 391, പാ​ല​ക്കാ​ട് 179, ക​ണ്ണൂ​ര്‍ 326, പ​ത്ത​നം​തി​ട്ട 278, ഇ​ടു​ക്കി 87, കാ​സ​ര്‍​ഗോ​ഡ് 186, വ​യ​നാ​ട് 73.

രോ​ഗ​മു​ക്തി ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 951, കൊ​ല്ലം 738, പ​ത്ത​നം​തി​ട്ട 250, ആ​ല​പ്പു​ഴ 472, കോ​ട്ട​യം 517, ഇ​ടു​ക്കി 49, എ​റ​ണാ​കു​ളം 538, തൃ​ശൂ​ര്‍ 481, പാ​ല​ക്കാ​ട് 459, മ​ല​പ്പു​റം 207, കോ​ഴി​ക്കോ​ട് 940, വ​യ​നാ​ട് 126, ക​ണ്ണൂ​ര്‍ 355, കാ​സ​ര്‍​ഗോ​ഡ് 385.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.