യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യി​ട്ടി​ല്ല; വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി സം​ഖ്യം ത​ള്ളി ഹ​സ​ൻ
Wednesday, October 21, 2020 2:03 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​യാ​യെ​ന്ന വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ത​ള്ളി ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ശ​രി​യ​ല്ല. സി​പി​എം, ബി​ജെ​പി ക​ക്ഷി​ക​ൾ ഒ​ഴി​കെ യു​ഡി​എ​ഫി​ന് ആ​രു​മാ​യും തൊ​ട്ടു​കൂ​ടാ​യ്മ​യി​ല്ല. പി​ഡി​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി വേ​ദി പ​ങ്കി​ട്ട​വ​രാ​ണ് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യെ കു​റ്റം പ​റ​യു​ന്ന​തെ​ന്നും ഹ​സ​ൻ പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ ഹ​സ​ൻ വീ​ട്ടി​ൽ​പോ​യി സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ്-​വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി സ​ഖ്യ​മാ​യി എ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. ഹ​സ​ന്‍റെ ന​ട​പ​ടി​യി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ അ​മ​ർ​ഷ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ധാ​ര​ണ​യാ​യി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റം. ഹ​സ​ൻ ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യ​തി​ലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ അ​തൃ​പ്തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.