ടി​ആ​ർ​പി റേ​റ്റിം​ഗ് ത​ട്ടി​പ്പ് കേ​സ്: അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു
Tuesday, October 20, 2020 10:02 PM IST
ല​ക്നോ: ടി​ആ​ര്‍​പി ത​ട്ടി​പ്പു​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ​യി​ലാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. കേ​സി​ല്‍ മും​ബൈ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​പി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ​ര​സ്യ ക​മ്പ​നി പ്രൊ​മോ​ട്ട​റു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ല​ക്നോ​വി​ലെ ഹ​സ്ര​ത്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​തെ​ന്ന് പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ടി​ആ​ർ​പി ത​ട്ടി​പ്പി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള റി​പ്പ​ബ്ലി​ക് ടി​വി കേ​സി​ൽ നേ​ര​ത്തെ ത​ന്നെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ൽ മും​ബൈ പൊ​ലീ​സ് ത​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.