കാ​ര്‍​ഷി​ക നി​യ​മ​ത്തി​ന്‍റെ ക​ര​ടി​ൽ ക​ല്ലു​ക​ടി; എ​എ​പി എം​എ​ൽ​എ​മാ​ർ ഉ​റ​ങ്ങി​യ​ത് സ​ഭ​യി​ൽ
Tuesday, October 20, 2020 10:40 AM IST
അമൃത്സർ: കാ​ര്‍​ഷി​ക നി​യ​മ​ത്തി​ന്‍റെ ക​ര​ട് പ​ക​ര്‍​പ്പ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ എം​എ​ല്‍​എ​മാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ രാ​ത്രി ത​ങ്ങി. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​രു​ന്നാ​ണ് എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ക​ര്‍​ഷ​ക​നി​യ​മ​ങ്ങ​ള്‍​ക്ക് ബ​ദ​ലാ​യി അ​മ​രീ​ന്ദ​ര്‍ സി​ങ് സ​ര്‍​ക്കാ​ര്‍ ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ കാ​ര്‍​ഷി​ക ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍.

സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തെ ത​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ച​ര്‍​ച്ച ന​ട​ത്തി അം​ഗീ​ക​രി​ക്കേ​ണ്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് അ​തി​ന്‍റെ പ​ക​ര്‍​പ്പ് ല​ഭി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ഹ​ര്‍​പാ​ല്‍ ചീ​മ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ക​ര്‍​ഷ​ക​നി​യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ എ​ന്‍​ഡി​എ സ​ഖ്യം വി​ട്ടി​രു​ന്നു. ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് രാ​ജി വെ​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് സി​ദ്ദു നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.