കെ.​പി. രാ​ഹു​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും
Wednesday, September 30, 2020 9:59 PM IST
കൊ​ച്ചി: മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​ര്‍ ദീ​ര്‍​ഘി​പ്പി​ച്ച​ത്. 2025 വ​രെ താ​രം ടീ​മി​നൊ​പ്പം തു​ട​രും.

നേ​ര​ത്തെ 2022 വ​രെ താ​ര​വു​മാ​യി ക്ല​ബ്ബ് ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ ജി​ല്ലാ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ക​രി​യ​ര്‍ ആ​രം​ഭി​ച്ച രാ​ഹു​ല്‍ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ജേ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ത്തി​ലും ആ​ദ്യ 11 ൽ ​രാ​ഹു​ൽ ഇ​ടം​ക​ണ്ടി​രു​ന്നു. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ആ​റാം സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി സ്വ​ന്തം മ​ണ്ണി​ല്‍ ക​ളി​ക്ക​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ മി​ന്നും പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക മ​നം ക​വ​ര്‍​ന്നു.

ബ്ലാ​സ്റ്റേ​ഴ്സ് ത​ന്‍റെ വീ​ടാ​ണ്. ഇ​വി​ടെ തു​ട​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ലി​ന് തീ​ർ​ച്ച​യാ​യും എ​നി​ക്കി​വി​ടെ അ​വ​സ​രം ല​ഭി​ക്കും. അ​തി​നു​ള്ള ശ​രി​യാ​യ സ്ഥ​ല​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ന്ന് ഉ​റ​പ്പു​ണ്ട്.

അ​തി​നാ​ൽ, കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ തു​ട​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നും സ്വ​യം തെ​ളി​യി​ക്കാ​നു​മു​ള്ള അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.