മെ​ക്സി​ക്കോ​യി​ൽ ബാ​റി​ൽ വെ​ടി​വ​യ്പ്; 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, September 28, 2020 10:40 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ ഗ്വാ​ൻ​ജു​വാ​റ്റോ സം​സ്ഥാ​ന​ത്ത് ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജാ​ര​ൽ ഡെ​ൽ പ്രോ​ഗ്രെ​സോ പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ബാ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ബാ​റി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ൾ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച നാ​ലു സ്ത്രീ​ക​ൾ ബാ​റി​ൽ ന​ർ​ത്ത​ക​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.