ന​ഷ്ട​മാ​യ​ത് ശ്രു​തി​മ​ധു​ര നാ​ദ​മെ​ന്ന് രാ​ഷ്ട്ര​പ​തി; സാം​സ്കാ​രി​ക ലോ​കം ശു​ഷ്ക​മാ​യെ​ന്ന് മോ​ദി
Friday, September 25, 2020 4:20 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ. എ​സ്പി​ബി​യു​ടെ വി​യോ​ഗ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അ​ട​ക്ക​മു​ള്ള​വ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

"ഇ​ന്ത്യ​ന്‍ സം​ഗീ​ത​ത്തി​ന് ശ്രു​തി​മ​ധു​ര നാ​ദ​മാ​ണ് ന​ഷ്ട​മാ​യ​ത്. പാ​ടു​ന്ന ച​ന്ദ്ര​നെ​ന്ന് ആ​രാ​ധ​ക​ർ വാ​ഴ്ത്തി​യ ഗാ​യ​ക​നാ​ണ് എ​സ്പി​ബി. പ​ദ്മ​ഭൂ​ഷ​നും നി​ര​വ​ധി ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു."- രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു.

എ​സ്പി​ബി​യു​ടെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ വി​യോ​ഗം ന​മ്മു​ടെ സാം​സ്കാ​രി​ക ലോ​ക​ത്തെ ശു​ഷ്ക​മാ​ക്കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​യി​ലു​ടെ​നീ​ളം അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ്ര​സി​ദ്ധ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ര​മാ​ധു​ര്യ​ത്തോ​ട് കൂ​ടി​യ ശ​ബ്ദ​വും സം​ഗീ​ത​വും പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്രേ​ക്ഷ​ക​രെ സ്വാ​ധീ​നി​ച്ചു. ഈ ​ദുഃ​ഖ​ഘ​ട്ട​ത്തി​ൽ ത​ന്‍റെ പ്രാ​ർ​ത്ഥ​ന​യും ചി​ന്ത​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ഒ​പ്പ​മു​ണ്ട്. ഓം ​ശാ​ന്തി.- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും എ​സ്പി​ബി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ട്വീ​റ്റ് ചെ​യ്തു. ഇ​തി​ഹാ​സ സം​ഗീ​ത​ജ്ഞ​ൻ എ​സ്.​പി.​ബി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ത​മാ​യി ദുഃ​ഖി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ലൂ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഗീ​ത ര​ച​ന​ക​ളി​ലൂ​ടെ​യും എ​ന്നെ​ന്നും ന​മ്മു​ടെ ഓ​ർ​മ​ക​ളി​ൽ അ​ദ്ദേ​ഹം നി​ല​നി​ൽ​ക്കു​മെ​ന്നും ഷാ ​ട്വീ​റ്റ് ചെ​യ്തു.

എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം (74) ചെ​ന്നൈ​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.04നാ​ണ് അ​ന്ത​രി​ച്ച​ത്. നു​ങ്കം​പാ​ക്കം കാം​പ്ത ന​ഗ​റി​ലേ വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ചു. രാ​ത്രി​യോ​ടെ താ​മ​ര​പാ​ക്ക​ത്തെ ഫാം ​ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കും.

എ​സ്പി​ബി മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ലി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.