സി​ബി​എ​സ്ഇ കമ്പാര്‍ട്മെന്‍റ് പരീക്ഷ ഫലം ഒ​ക്ടോ​ബ​ർ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
Thursday, September 24, 2020 3:32 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്‍റെ ക​മ്പാ​ര്‍​ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഒ​ക്ടോ​ബ​ർ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. സു​പ്രീം കോ​ട​തി​യി​ൽ ജ​സ്റ്റി​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​മ്പാ​കെ സി​ബി​എ​സ്ഇ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തോ​റ്റ​വ​ർ​ക്കും ഫ​ലം മെ​ച്ച​പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ച​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ക​മ്പാ​ർ​ട്മെ​ന്‍റ് പ​രീ​ക്ഷ.

ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് സ​മ​യം കി​ട്ടും. ക​മ്പാ​ര്‍​ട്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വൈ​കു​ന്ന​തി​ന്‍റെ പേ​രി​ൽ ആ​രു​ടെ​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ത​ട​സ​പെ​ടി​ല്ലെ​ന്നും സി​ബി​എ​സ്ഇ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 31വ​രെ തു​ട​രു​മെ​ന്ന് യു​ജി​സി​യും കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​മ്പാ​ര്‍​ട്മെ​ന്‍റ് പ​രീ​ക്ഷ ഫ​ലം വൈ​കു​ന്ന​ത് ഉ​ന്ന​ത​പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ര്‍​ത്ഥി​ക​ൾ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ. ര​ണ്ട് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​മ്പാ​ർ​ട്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തു​ന്നു​വെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

സി​ബി​എ​സ്ഇ​യു​ടെ സ​ത്യ​വാം​ങ്മൂ​ലം അം​ഗീ​ക​രി​ച്ച് കേ​സ് സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.