പേ​ര​റി​വാ​ള​ന് 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു
Thursday, September 24, 2020 1:42 PM IST
ചെന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​ന് 30 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പേ​ര​റി​വാ​ള​ന്‍റെ അ​പേ​ക്ഷ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ നി​ര​സി​ച്ചി​രു​ന്നു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പേ​ര​റി​വാ​ള​ന്‍ ഉ​ള്‍​പ്പ​ടെ കേ​സി​ലെ പ്ര​തി​ക​ളാ​യ ഏ​ഴ് പേ​രെ​യും വി​ട്ട​യ​യ്ക്കാ​ന്‍ 2014ല്‍ ​ജ​യ​ല​ളി​ത സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​നം വൈ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി പേ​ര​റി​വാ​ള​ന്‍റെ അ​മ്മ അ​ര്‍​പു​ത​മ്മാ​ള്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

പേ​ര​റി​വാ​ള​നും ന​ളി​നി​യും ഉ​ള്‍​പ്പ​ടെ കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളെ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് ജ​യി​ല്‍ മോ​ചി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.