എം.​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
Thursday, September 24, 2020 12:52 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ന്‍​ഐ​എ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളി​ല്‍‌​നി​ന്ന് ല​ഭി​ച്ച ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ശി​വ​ശ​ങ്ക​റു​മാ​യു​ള്ള ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ച് വി​വി​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സ്വ​പ്‌​ന​യെ​യും ഇ​ന്ന് എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഇ​രു​വ​രെ​യും സ​മാ​ന്ത​ര​മാ​യും ഒ​രു​മി​ച്ചി​രു​ത്തി​യു​മാ​ണ് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്വ​പ്‌​ന ന​ട​ത്തി​യ ചാ​റ്റു​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ ശി​വ​ശ​ങ്ക​റി​ല്‍​നി​ന്ന് ചോ​ദി​ച്ച​റി​യും. മാ​ത്ര​മ​ല്ല മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ന്‍​ഐ​എ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.