ദു​രി​തം പെ​യ്ത് പെ​രു​മ​ഴ; കാ​സ​ർ​ഗോ​ഡ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് രണ്ട് പേർ മ​രി​ച്ചു
Monday, September 21, 2020 10:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​ധൂ​ർ പ​ര​പ്പാ​ടി ചേ​ന​ക്കോ​ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍ (37), ഹോ​സ്ദു​ർ​ഗ് ചെ​റു​വ​ത്തൂ​ർ വി​ല്ലേ​ജ് മ​യ്യി​ച്ച കോ​ളാ​യി സു​ധ​ൻ (50) എന്നിവരാണ് മരിച്ചത്.

വ​യ​ലി​ൽ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ധ​ൻ മ​യ്യി​ച്ച പാ​ല​ത്ത​റ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണാണ് മ​രി​ച്ചത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യിരുന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.