സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ൽ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി
Wednesday, September 16, 2020 5:31 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മൂ​ന്നു ത​വ​ണ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന അ​വ​സാ​ന ദി​വ​സ​ത്തി​നു​മു​ന്പു​ള്ള ആ​ദ്യ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ​ത്തെ​യും അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ​യും പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ത്ത​ണം. പ്ര​ച​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഒ​ന്പ​തു ദി​വ​സം മു​ന്പു മു​ത​ൽ വോ​ട്ടെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മു​ന്പു വ​രെ അ​വ​സാ​ന​ത്തെ അ​റി​യി​പ്പു ന​ൽ​കാം.

എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രും അ​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​യു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.