കൊ​തി​ക്കെ​റു​വ് മു​റു​മു​റു​ത്ത് തീ​ർ​ക്കു​ക​യാ​ണ് ബി​ജെ​പി-​യു​ഡി​എ​ഫ് നേ​താ​ക്ക​ൾ: എം.​എം. മ​ണി
Wednesday, September 16, 2020 3:09 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യം പ​റ​യേ​ണ്ടി​ട​ത്ത് അ​തി​ന് ക​ഴി​യാ​തെ കൊ​തി​ക്കെ​റു​വ് മു​റു​മു​റു​ത്ത് തീ​ർ​ക്കു​ക​യാ​ണ് ബി​ജെ​പി-​യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​ൽ ആ​രാ​ണ് മു​ന്നി​ലെ​ന്ന മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ നേ​താ​ക്ക​ന്മാ​രെ​യും സം​ശ​യ​ത്തി​ന്‍റെ പു​ക​മ​റ​ക്കു​ള്ളി​ൽ കു​ടു​ക്കി​യി​ടാ​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് പു​റ​ത്തു​വ​ന്ന​യു​ട​നെ ത​ന്നെ "മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ക​സ്റ്റം​സി​നെ വി​ളി​ച്ചു' എ​ന്ന പൊ​യ് വെ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ് ചാ​ടി​പ്പു​റ​പ്പെ​ട്ട​തും, അ​ത് പ്ര​തി​പ​ക്ഷ നേ​താ​വും മ​റ്റു യു​ഡി​എ​ഫ് നേ​താ​ക്ക​ളും ആ​വ​ർ​ത്തി​ച്ച​തും വെ​റു​തെ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ല്ലാം യു​ഡി​എ​ഫ്-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​ന്‍റെ​യും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യും തി​ര​ക്ക​ഥ​ക്ക​നു​സ​രി​ച്ചാ​യി​രു​ന്നു. പ​ക്ഷേ "മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ക​സ്റ്റം​സി​നെ ആ​രും വി​ളി​ച്ചി​ട്ടി​ല്ല' എ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ സം​ഗ​തി ചീ​റ്റി​പ്പോ​യി.

എ​ന്നാ​ൽ അ​തു​കൊ​ണ്ടൊ​ന്നും ഇ​ക്കൂ​ട്ട​ർ അ​ട​ങ്ങി​യി​ല്ല. മ​ന്ത്രി​യു​ടെ ഭാ​ര്യ​യു​ടെ ചി​ത്രം വ​രെ മോ​ർ​ഫ് ചെ​യ്തും, നു​ണ​ക്ക​ഥ​ക​ൾ മെ​ന​ഞ്ഞും അ​വ​ർ ശ്ര​മം തു​ട​ർ​ന്നു. ഒ​ന്ന് പൊ​ട്ടു​മ്പോ​ൾ മ​റ്റൊ​ന്ന് എ​ന്ന നി​ല​യി​ൽ. ലൈ​ഫ് പ​ദ്ധ​തി​ക്കെ​തി​രേ​യും, വി​ശു​ദ്ധ ഖു​റാ​ൻ കൊ​ണ്ടു​പോ​യ​തി​നെ​തി​രെ​യു​മൊ​ക്കെ ഇ​ല്ലാ​ക്ക​ഥ​ക​ൾ ച​മ​യ്ക്കു​ന്ന​ത് ഈ ​തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ത്ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഒ​ന്നും ഏ​ശു​ന്നി​ല്ല.

ഉ​ദ്ദേ​ശി​ച്ച​തൊ​ന്നും ന​ട​ക്കാ​താ​യാ​ൽ ആ​ർ​ക്കും സ​മ​നി​ല തെ​റ്റും. അ​താ​ണി​പ്പോ​ൾ കാ​ണു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യേ​യും മ​റ്റു മ​ന്ത്രി​മാ​രേ​യും ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ന്മാ​രെ​യും സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​യാ​ൻ കി​ട്ടാ​താ​യ​പ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​പ​വാ​ദ നി​ർ​മാ​ണ​മാ​ണ് പു​തി​യ മാ​ർ​ഗ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ എ​ന്തും പ​റ​യാ​മെ​ന്ന നി​ല​യി​ലാ​ണ് അ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഥ​കെ​ട്ട​വ​ർ​ക്ക് കി​ളി​യും പോ​യ അ​വ​സ്ഥ​യാ​ണ്.

ന​ട്ട​പ്രാ​ന്ത് പി​ടി​ച്ചാ​ൽ ച​ങ്ങ​ല​ക്കി​ട​ണ​മെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത് ഇ​ക്കൂ​ട്ട​രെ ഉ​ദ്ദേ​ശി​ച്ചു ത​ന്നെ​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.