ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക്
Wednesday, September 16, 2020 7:48 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. 29,721,811 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ.

ചൊ​വ്വാ​ഴ്ച 29,415,168 പേ​രാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ത​രാ​യു​ണ്ടാ​യി​രു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 3,10,000ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ്സ് സ്ഥി​രീ​ക​രി​ച്ച​ത്. 939,076 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും 21,536,056 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-200,197, ഇ​ന്ത്യ-82,091, ബ്ര​സീ​ൽ-133,207, റ​ഷ്യ-18,785, പെ​റു-30,927, കൊ​ളം​ബി​യ-23,288, മെ​ക്സി​ക്കോ-676,487, ദ​ക്ഷി​ണാ​ഫ്രി​ക്ക-651,521, സ്പെ​യി​ൻ-603,167, അ​ർ​ജ​ൻ​റീ​ന-577,338.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-198,897, ഇ​ന്ത്യ-80,808, ബ്ര​സീ​ൽ-132,006, റ​ഷ്യ-18,635 , പെ​റു-30,812, കൊ​ളം​ബി​യ-23,123, മെ​ക്സി​ക്കോ-71,678, ദ​ക്ഷി​ണാ​ഫ്രി​ക്ക-15,641, സ്പെ​യി​ൻ-30,004, അ​ർ​ജ​ൻ​റീ​ന-11,852.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.