നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 11:53 AM IST
ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തി​നു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ന്നി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം ഇ​വ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ദി​വ​സം സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.