24 മ​ണി​ക്കൂ​റി​നി​ടെ 60,963 കേ​സു​ക​ൾ; രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷം ക​ട​ന്നു
Wednesday, August 12, 2020 10:56 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,963 കോ​വി​ഡ് രോ​ഗി​ക​ൾ. 834 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,29,639 ആ​യി. മ​ര​ണ സം​ഖ്യ 46,091 ആ​യി ഉ​യ​ർ​ന്നു. 6,43,948 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 16,39,600 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത്. 11,088 പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച​ത്. 256 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,35,601 ആ​യി.

ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കു പി​ന്നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.