കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും റി​മാ​ൻ​ഡ് പ്ര​തി ര​ക്ഷ​പെ​ട്ടു
Thursday, August 6, 2020 11:25 PM IST
കൊ​ല്ലം: കാ​യം​കു​ള​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും റി​മാ​ൻ​ഡ് പ്ര​തി ര​ക്ഷ​പെ​ട്ടു. ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ലെ അ​ടി​പി​ടി​ക്കേ​സ് പ്ര​തി അ​ജി​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ല്ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 യോ​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്.

അ​ജി​ത്തി​നെ ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്നാം​നി​ല​യി​ലെ മു​റി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. കു​ളി​ക്കാ​ൻ ക​യ​റി​യ ഇ​യാ​ൾ ബാ​ത്ത്റൂ​മി​ന്‍റെ ചെ​റി​യ ജ​നാ​ല ഇ​ള​ക്കി മാ​റ്റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് കാ​വ​ലി​ല്ലാ​യി​രു​ന്നു. ബാ​ത്ത് റൂ​മി​ല്‍ ക​യ​റി ഏ​റെ​നേ​രം ക​ഴി​ഞ്ഞും പു​റ​ത്ത് ഇ​റ​ങ്ങാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.