അ​ഞ്ചു​തെ​ങ്ങി​ൽ തീ​വ്ര​രോ​ഗ​വ്യാ​പ​നം; 104 പേ​ർ​ക്ക് കോ​വി​ഡ്
Thursday, August 6, 2020 4:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ലെ ലാ​ര്‍​ജ് കോ​വി​ഡ് ക്ല​സ്റ്റ​റി​ല്‍ തീ​വ്ര​രോ​ഗ​വ്യാ​പ​നം. ഇ​ന്ന് 443 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 104 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തീ​ര​പ്ര​ദേ​ശ​ത്തെ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ട​ൽ​ക്ഷോ​ഭം മൂ​ലം മാ​റ്റി​പ്പാ​ർ​പ്പി​ച്ച കു​ടും​ബ​ങ്ങ​ളി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് സ്ഥി​തി രൂ​ക്ഷ​മാ​ക്കു​ന്നു. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ച 19 കു​ടും​ബ​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് 20 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 പേ​രി​ൽ 32 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച 50 പേ​രി​ൽ 16 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ച​ത്.

ലാ​ര്‍​ജ് ക്ല​സ്റ്റ​റാ​യി​ട്ടു കൂ​ടി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന കു​റ​വാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.