ഐ​എ​സ് ആ​ക്ര​മി​ച്ച ജ​യി​ലി​ന്‍റെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത് അ​ഫ്ഗാ​ൻ സേ​ന
Tuesday, August 4, 2020 2:19 AM IST
ജ​ലാ​ലാ​ബാ​ദ്: ഐ​എ​സ് ഭീ​ക​ര​ർ ഞാ​യ​റാ​ഴ്ച ആ​ക്ര​മി​ച്ച ജ​ലാ​ലാ​ബാ​ദി​ലെ ജ​യി​ലി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ച്ച് അ​ഫ്ഗാ​ൻ സു​ര​ക്ഷാ​സേ​ന. 300 ഓ​ളം ത​ടു​വ​കാ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഐ​സ് ന​ട​ത്തി​യ ജ​യി​ൽ ആ​ക്ര​മ​ണ​ത്തി​ൽ 29 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​കെ 1,793 ത​ട​വു​കാ​രാ​ണ് ജ​യി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച 1025ല​ധി​കം പേ​രെ പി​ടി​കൂ​ടി. 430 പേ​ർ ജ​യി​ലി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

ബാ​ക്കി​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സാ​ധാ​ര​ണ കു​റ്റ​വാ​ളി​ക​ൾ​ക്കൊ​പ്പം ഐ​എ​സ് തീ​വ്ര​വാ​ദി​ക​ളും താ​ലി​ബാ​ൻ പോ​രാ​ളി​ക​ളും ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ഐ​എ​സ് ഭീ​ക​ര​ർ ജ​യി​ൽ ആ​ക്ര​മി​ച്ച​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ചാ​വേ​ർ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ജ​യി​ൽ ആ​ക്ര​മ​ണം. തോ​ക്കു​ധാ​രി​ക​ളാ​യ ഭീ​ക​ര​ർ ജ​യി​ലി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.