കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു
Monday, August 3, 2020 6:59 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. 1,14,36,724 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

2,11,948 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യുംം വി​ധ​മാ​ണ്.

അ​മേ​രി​ക്ക-48,13,308, ബ്ര​സീ​ൽ-27,33,677, ഇ​ന്ത്യ-18,04,702, റ​ഷ്യ-8,50,870, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,11,485, മെ​ക്സി​ക്കോ-4,34,193, പെ​റു-4,28,850, ചി​ലി-3,59,731, സ്പെ​യി​ൻ-3,35,602, കൊ​ളം​ബി​യ-3,17,651.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ്് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-1,58,340, ബ്ര​സീ​ൽ-94,130, ഇ​ന്ത്യ-38,161, റ​ഷ്യ-14,128, ദ​ക്ഷി​ണാ​ഫ്രി​ക്ക-8,366, മെ​ക്സി​ക്കോ-47,472, പെ​റു-19,614, ചി​ലി-9,608, സ്പെ​യി​ൻ-28,445, കൊ​ളം​ബി​യ-10,650.

ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും (പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റ്റ​ലി, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി, ജ​ർ​മ​നി) ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ ( അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ്, ഇ​റാ​ക്ക്, കാ​ന​ഡ, ഇ​ന്തോ​നീ​ഷ്യ, ഖ​ത്ത​ർ, ഫി​ലി​പ്പീ​ൻ​സ്്) ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.