അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നു തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ ന​വ്ജ്യോ​ത് ഖോ​സ
Saturday, August 1, 2020 9:22 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ അ​ഡീ​ഷ​ണ​ൽ സ​ബ്ട്ര​ഷ​റി​യി​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നു തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ ന​വ്ജ്യോ​ത് ഖോ​സ. ഇ​തു സം​ബ​ന്ധി​ച്ചു ട്ര​ഷ​റി ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി.

ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ട്ര​ഷ​റി വ​കു​പ്പി​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ലെ പ​ണം തി​രി​മ​റി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ബി​ജു​ലാ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ട്ര​ഷ​റി ഡ​യ​റ​ക്ട​ർ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പു പി​രി​ഞ്ഞു​പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​സ​ർ നെ​യിം, പാ​സ്‌വേ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണു പ​ണം തി​രി​മ​റി ന​ട​ത്തി​യ​ത്. വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​ണു ബി​ജു​ലാ​ൽ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്ര​ഷ​റി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ഞ്ചി​യൂ​ർ പോ​ലീ​സി​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു​മാ​ണു പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നു ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.