മ​ല​പ്പു​റ​ത്ത് 141 പേ​ർ പോ​സി​റ്റീ​വ്; 74 പേ​ർ​ക്കു പ​ക​ർ​ന്ന​ത് നേ​രി​ട്ട്; ഉ​റ​വി​ട​മ​റി​യാ​തെ 10 പേ​ർ
Saturday, August 1, 2020 6:32 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 141 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 84 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഇ​തി​ൽ 10 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

74 പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യു​ള്ള നേ​രി​ട്ടു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 29 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 28 പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. 36 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം ഇ​തു​വ​രെ 1,368 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 32,547 പേ​ർ

32,547 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 817 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 543 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 13 പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 35 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 48 പേ​രും ക​രി​പ്പു​ർ ഹ​ജ്ജ് ഹൗ​സി​ൽ 33 പേ​രും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 140 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 30,393 പേ​ർ വീ​ടു​ക​ളി​ലും 1,337 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

59,244 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു

ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ, ആ​ന്‍റി​ബോ​ഡി വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ 66,254 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ൽ 64,551 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യി. ഇ​തി​ൽ 59,244 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 1,549 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.