അ​യോ​ഗ്യ​ത നോ​ട്ടീ​സി​നെ​തി​രെ സ​ച്ചി​ൻ പൈ​ല​റ്റ് ഹൈ​ക്കോ​ട​തി​യി​ൽ
Thursday, July 16, 2020 7:51 PM IST
ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ൽ അ​യോ​ഗ്യ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​നെ​തി​രെ സ​ച്ചി​ന്‍ പൈ​ല​റ്റും 18 എം​എ​ല്‍​എ​മാ​രും ഹൈ​ക്കോ​ട​തി​യി​ൽ ഹർജി നൽകി. ഹ​ർ​ജി ഇ​ന്ന് ത​ന്നെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ന​ട​ന്ന കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി സ​ച്ചി​ന്‍ പൈ​ല​റ്റ​ട​ക്ക​മു​ള്ള എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​യോ​ഗ്യ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​കൊ​ണ്ടു​ള്ള നോ​ട്ടീ​സ​യ​ച്ച​ത്.

നോ​ട്ടീ​സി​ന് വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. ഹ​രി​യാ​ണ​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ലാ​ണ് നി​ല​വി​ല്‍ സ​ച്ചി​ന്‍ പൈ​ല​റ്റും അ​നു​ഭാ​വി​ക​ളാ​യ എം​എ​ല്‍​എ​മാ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.