ആ​ശ​ങ്ക ഉ​യ​രു​ന്നു; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 32,685 കോ​വി​ഡ് രോ​ഗി​ക​ൾ
Thursday, July 16, 2020 9:44 AM IST
ന്യൂഡൽഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 32,685 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 606 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,68,876 ആ​യി. 6,128,15 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 3,31,146 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബു​ധ​നാ​ഴ്ച 7,975 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 2,75,640 ആ​യി. 233 പേ​ർ ബു​ധ​നാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

അ​തി​നി​ടെ, 3,606 പേ​ർ രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,52,613 ആ​യി. 55.37 ശ​ത​മാ​ന​മാ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്കെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് മും​ബൈ​യി​ൽ ത​ന്നെ​യാ​ണ് ഇ​ന്നും ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മും​ബൈ​യി​ൽ 1,390 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 62 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 96,253 പേ​ർ​ക്കാ​ണ് മും​ബൈ​യി​ൽ ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 1,51,820 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 1,02,310 പേ​ര്‍ രോ​ഗ​മു​ക്തി​ നേ​ടു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 68 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2167 ആ​യി. ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.